പത്മരാജനും എംടിയ്ക്കും ശേഷം ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നിഗൂഢതകള്‍ മലയാളിയ്ക്ക് പകര്‍ന്നു നല്കിയ കഥാകാരനായിരുന്നു ലോഹിതദാസ്. പ്രണയവും ഭീതിയും നൊമ്പരവും പകയുമൊക്കെ കൃത്യമായി അലിഞ്ഞു ചേര്‍ന്ന ലോഹിയുടെ തിരക്കഥകള്‍ കന്മദം പോലെ പൊട്ടിയൊലിച്ചത് പ്രേക്ഷക മനസ്സുകളിലേക്കായിരുന്നു. മലയാളസിനിമയുടെ അമരത്ത് താന്‍ നേടിയ കിരീടവും ചെങ്കോലും മാറ്റിവെച്ച് മുക്തി തേടി തനിയാവര്‍ത്തനങ്ങളില്ലാത്ത ലോകത്തേക്ക് ലോഹിതദാസ് മഹായാനം നടത്തിയിട്ട് ജൂണ്‍ 28ന് നാലുവര്‍ഷം തികയുകയാണ്. പത്മരാജനു പിന്നാലേ ലോഹിയും പടിയിറങ്ങുകയും എംടി മൗനത്തിന്റെ വാല്‍മീകത്തില്‍ ഒതുങ്ങുകയും ചെയ്തതോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് എന്താണെന്ന് [...]
The post ലോഹിതദാസ് ഓര്‍മ്മയായിട്ട് നാല് വര്‍ഷം appeared first on DC Books.