തികച്ചും വൈരുദ്ധ്യമാര്‍ന്ന ചിന്താപദ്ധതികളാണ് മന:ശാസ്ത്രത്തില്‍ ഉള്ളത്. അതിലെ പരീക്ഷണഫലങ്ങളും നിഗമനങ്ങളും പലപ്പോഴും പരസ്പര വിരുദ്ധമാകാറുണ്ട്. അതുകൊണ്ട് സൈക്കോളജിയെ ഒരു ശാസ്ത്രമായി അംഗീകരിക്കാന്‍ പോലും പല ചിന്തകന്മാരും തയ്യാറാവുന്നില്ല. ഈ അവസ്ഥ മുതലെടുത്ത് മനസ്സിന്റെ ഭൗതികാടിത്തറയില്‍ നിന്നുള്ള പഠനങ്ങള്‍ മുതല്‍ ആത്മീയ മന:ശാസ്ത്രം, അതീന്ദ്രിയ മന:ശാസ്ത്രം തുടങ്ങിയ അപരിഷ്‌കൃത ശാസ്ത്രങ്ങള്‍ വരെ മന:ശാസ്ത്രം എന്ന ലേബലില്‍ വിലസുകയാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ പോലും ഇത്തരം ജനകീയ ശാസ്ത്ര വക്താക്കളായി രംഗത്തുവന്ന് സാധാരണക്കാരെ വഴിതെറ്റിക്കുന്നതിന് കൂട്ടു നില്‍ക്കുന്നു. പാരാസൈക്കോളജി [...]
The post മനസ്സിനെ ബലാത്കാരം ചെയ്യുന്ന കപടശാസ്ത്രങ്ങള്‍ appeared first on DC Books.