ഹിറ്റലര്‍ , ക്രോണിക്ക് ബാച്ചിലര്‍ തുടങ്ങിയ മെഗാഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം സംവിധായകന്‍ സിദ്ദിഖും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്റെ ഹിന്ദിപ്പതിപ്പിന്റെ തിരക്കിലാണിപ്പോള്‍ സിദ്ദിഖ്. മമ്മൂട്ടിയുമൊത്ത് ഒരു ചിത്രം കൂടി ഒരുക്കാന്‍ പദ്ധതിയുണ്ടെന്ന് സിദ്ദിഖ് സ്ഥിരീകരിച്ചു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കാനുദ്ദേശിക്കുന്ന സിനിമയുടെ ഒറ്റവരിക്കഥ മാത്രമാണ് മനസ്സിലുള്ളതെന്ന് സിദ്ദിഖ് വെളിപ്പെടുത്തി. മമ്മൂട്ടിയുമായി ചര്‍ച്ച ചെയ്തതിനുശേഷം കഥ പൂര്‍ത്തിയാക്കും. ഇരുവരുടെയും തിരക്കുകള്‍ കഴിഞ്ഞ് അടുത്തവര്‍ഷമേ ചിത്രീകരണം ഉണ്ടാവുകയുള്ളു. സമീപകാലത്ത് സിദ്ദിഖ് സംവിധാനം ചെയ്ത ബോഡീഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ [...]
The post സിദ്ദിഖ് ചിത്രത്തില്‍ വീണ്ടും മമ്മൂട്ടി appeared first on DC Books.