ശ്വേതാമേനോന്റെ പ്രസവം ചിത്രീകരിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച ബ്ലെസ്സി ചിത്രം കളിമണ്ണിന്റെ പോസ്റ്ററും വിവാദത്തിലേക്ക്. പൂര്‍ണ്ണഗര്‍ഭിണിയായ ശ്വേതയുടെ വയറില്‍ ബിജുമേനോന്‍ ചിത്രം വരയ്ക്കാനൊരുങ്ങുന്ന ദൃശ്യമാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. പ്രസവ വിവാദത്തിനുശേഷം ഇങ്ങനൊരു പോസ്റ്റര്‍ കൂടി വേണ്ടായിരുന്നെന്ന് സിനിമാരംഗത്തുതന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കളിമണ്ണിനുവേണ്ടി ശ്വേതയുടെ പ്രസവം ലേബര്‍ റൂമില്‍ ക്യാമറ വെച്ച് ചിത്രീകരിച്ചത് സദാചാരവാദികളെ ചൊടിപ്പിച്ചിരുന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ചിത്രം തിയേറ്ററില്‍ കണ്ടിട്ട് വിധി പറഞ്ഞാല്‍ മതി എന്ന നിലപാടിലായിരുന്നു ബ്ലെസ്സിയും [...]
The post കളിമണ്ണിന്റെ പോസ്റ്ററും വിവാദമാകുന്നു appeared first on DC Books.