പൊതുസമൂഹം അറപ്പോടും വെറുപ്പോടും നോക്കിക്കാണുന്ന മനുഷ്യവര്‍ഗ്ഗമാണ് ഹിജഡകള്‍ . ഏവരാലും ആട്ടിയകറ്റപ്പെട്ട്, ആണും പെണ്ണും കെട്ടവര്‍ എന്ന് ആക്‌ഷേപിക്കപ്പെട്ട്, ആത്മഹത്യയ്ക്കും ദുരിത ജീവിതത്തിനും ഇടയില്‍ ഞെളിപിരി കൊള്ളുകയാണവര്‍ . സഹസ്രാബ്ദങ്ങള്‍ കൊണ്ട് മനുഷ്യന്‍ കൈവരിച്ചെന്ന് അഭിമാനിക്കുന്ന സംസ്‌കാരത്തിന്റെ അന്ത:സത്ത ഇവരോടുള്ള നിലപാടിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ചെന്നൈയില്‍ പ്രമുഖ ചാനലിലെ സീനിയര്‍ വാര്‍ത്താ ലേഖകനും കവിയും ചെറുകഥാകൃത്തുമായ എസ്.ബാലഭാരതിയ്ക്ക് ഹിജഡകളുടെ നൊമ്പരങ്ങള്‍ വെറും വാര്‍ത്തയിലൊതുക്കാന്‍ കഴിഞ്ഞില്ല. ശാരീരികമായി ഒരു ലിംഗത്തിലും മാനസികമായി എതിര്‍ ലിംഗത്തിലും ജീവിക്കുന്നവര്‍ക്കും ജീവിതത്തോട് [...]
The post അവന്‍ – അത് = അവള്‍ appeared first on DC Books.