കേരളത്തിലെ വൈദ്യുതി സബ് സ്റ്റേഷനുകള്‍ മാസത്തില്‍ ഒരുദിവസം രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് നാലുമണി വരെ അടച്ചിടാന്‍ വൈദ്യുതി ബോര്‍ഡ് വിജ്ഞാപനം. അറ്റകുറ്റപ്പണികള്‍ക്കായാണ് ഇതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ മറികടക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്ന് വ്യക്തം. സബ്‌സ്റ്റേഷന്റെ പരിധിയിലുള്ള ഒരു സ്ഥാപനങ്ങളിലും മറ്റ് 11 കെ വി ലൈനുകളില്‍ നിന്ന് വൈദ്യുതി നല്‍കരുതെന്നും ബോര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്താറുള്ള പവര്‍ ഹോളിഡേ മാതൃകയിലുള്ള ഈ പരീക്ഷണം ജനുവരി മുതല്‍ മേയ് [...]
↧