ആദ്യ ദിവസം പൊതുവേ സമാധാനപരമായി തുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് അക്രമാസക്തമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. പലയിടങ്ങളില്‍നിന്നും അക്രമ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ വരും ദിവസങ്ങള്‍ കൂടുതല്‍ കലുഷിതമാകാനാണു സാധ്യത. തിരുവനന്തപുരത്ത് പബ്‌ളിക് ഓഫീനു മുമ്പില്‍ ജോലി ചെയ്യാനെത്തിയ വനിതാ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സമരം ചെയ്യുന്ന വനിതകള്‍ മാധ്യമപ്രവര്‍ത്തകരുടെയും പോലീസിന്റെയും മുമ്പില്‍ വെച്ച് സഹജീവനക്കാരുടെ വസ്ത്രത്തില്‍ പിടിച്ച് വലിച്ചു. ആ അവസരത്തില്‍ വനിതാപോലീസില്ലാതിരുന്നത് സംഘര്‍ഷം രൂക്ഷമാകാന്‍ ഇടയാക്കി. തുടര്‍ന്ന് എന്‍ ജി [...]
↧