പന്തളത്തുരാജാവ് മാന്തളിര്‍ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്താണ് മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി ഉയര്‍ന്നത്. ക്രൈസ്തവ സമുദായത്തിലെ സഭാവഴക്കുകള്‍ മാന്തളിരിലും വേരാഴ്ത്തിയപ്പോള്‍ അക്കപ്പോരു മുറുകി. വെള്ളപ്പൊക്കവും കൃഷിനാശവും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അതിജീവിച്ച മാന്തളിര്‍ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ക്കു മുന്നില്‍ തകര്‍ന്നു. ചോരയുടെ മണമുള്ള കാറ്റ് മാന്തിളിരില്‍ വീശിത്തുടങ്ങി. ക്രൈസ്തവസഭാ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ രചിച്ച നോവലാണ് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ . കാതോലിക്കാപക്ഷവും പാത്രിയര്‍ക്കീസ് വിഭാഗവും തമ്മിലുള്ള അധികാര വടംവലി പന്തളത്തെ മാന്തളിര്‍ ഗ്രാമത്തിലേക്ക് പറിച്ചുനട്ട് [...]
The post അക്കപ്പോര് മുറുകിയ നസ്രാണി വര്‍ഷങ്ങള്‍ appeared first on DC Books.