ലോകപ്രശസ്ത സേര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ ശാസ്ത്രമേളയുടെ ഫൈനലില്‍ മത്സരക്കാന്‍ ഇന്ത്യന്‍ പെണ്‍കുട്ടിയും. മൊഹാലിയിലെ മില്ലേനിയം സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയായ സൃഷ്ടി അസ്താനയാണ് ഗൂഗിള്‍ ശാസ്ത്രമേളയുടെ ഫൈനലിലെത്തിയിരിക്കുന്നത്. സൗരോര്‍ജം ഉപയോഗിച്ച് നഗരങ്ങളിലെ അഴുക്കുവെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതിയാണ് സൃഷ്ടിയെ ഫൈനലിലെത്തിച്ചത്. 120 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ നിന്ന് ഫൈനലില്‍ എത്തിയ 15 പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് സൃഷ്ടി. വ്യാവസായിക മേഖലകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന മലിനജലം പ്രകൃതിയ്ക്ക് അനുകൂലമാക്കി മാറ്റുന്ന സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പരീക്ഷണമാണ് വിജയം [...]
The post ഇന്ത്യന്‍ പെണ്‍കുട്ടി ഗൂഗിള്‍ ശാസ്ത്രമേളയുടെ ഫൈനലില്‍ appeared first on DC Books.