രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തോടെ ഇടഞ്ഞ മുസ്ലീംലീഗ് ജൂലൈ 2ന് നടക്കുന്ന കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ . ഇരുപാര്‍ട്ടികളും തമ്മില്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്നു ചുണ്ടിക്കാട്ടിയാണ് ചര്‍ച്ചയില്‍നിന്ന് ലീഗ് പിന്മാറിയത്. ഇതോടെ ജൂലൈ 2ലെ ഉഭയകക്ഷി ചര്‍ച്ച അനിശ്ചിതത്വത്തിലായി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരിക്കാനും ലീഗ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ , ഇക്കാര്യം ലീഗ് നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്. ജൂലൈ 4ന് കോഴിക്കോട്ട് നടക്കുന്ന [...]
The post ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് ലീഗ് പിന്മാറി appeared first on DC Books.