റയില്‍വേ യാത്രാ നിരക്കു വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ ക്ലാസുകളിലും ടിക്കറ്റുകളില്‍ ഇരുപത് ശതമാനം കൂട്ടാനാണ് തീരുമാനം. നിരക്ക് വര്‍ദ്ധന ജനുവരി 21 മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. സെക്കന്‍ഡ് ക്ലാസിനു കിലോമീറ്ററിന് മൂന്നു പൈസയും സ്ലീപ്പര്‍ ക്ലാസിന് കിലോമീറ്ററിന് ആറു പൈസയും കൂടും. തേര്‍ഡ് എ സി, എ സി ചെയര്‍കാര്‍ എന്നിവയില്‍ പത്തു പൈസയും ഫസ്റ്റ് എ സിക്ക് മുപ്പതു പൈസയും കൂടും. എക്‌സ്പ്രസ്, [...]
↧