ഇന്തൊനീഷ്യയിലെ ആച്ചെ പ്രവിശ്യയില്‍ ഉണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 കവിഞ്ഞു. ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. പ്രവിശ്യാ തലസ്ഥാനമായ ബന്‍ഡ ആച്ചെയില്‍ നിന്നു 320 കിലോമീറ്റര്‍ അകലെ ബെനര്‍ മെരിയായിലാണ് ഭൂചലനം ഉണ്ടായത്. മധ്യ ആച്ചെയില്‍ മോസ്‌ക് തകര്‍ന്ന് 14 പേര്‍ ഉള്ളില്‍ കുടുങ്ങി കിടക്കുകയാണ്. പൊലീസും സൈന്യവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2004ല്‍ സൂനാമി നാശംവിതച്ച പ്രദേശമാണ് ആച്ചെ പ്രവിശ്യ. റിക്ടര്‍ സ്‌കെയിലില്‍ [...]
The post ഇന്തൊനീഷ്യയില്‍ ഭൂചലനം : മരണം 20 കവിഞ്ഞു appeared first on DC Books.