ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രണമണത്തില്‍ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. പകൂര്‍ എസ്പി അമര്‍ജിത് ബലിഹാറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. ദുംക ജില്ലയിലെ അമ്രപദാ മേഖലയിലായിരുന്നു ആക്രമണം. അഞ്ച് പോലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഡിഐജി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചു വരുകയായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. നൂറോളം മാവോയിസ്റ്റുകള്‍ അക്രമ സംഘത്തില്‍ ഉണ്ടായിരുന്നു.
The post ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം appeared first on DC Books.