ഐപിഎല്‍ വാതുവെപ്പില്‍ ശ്രീശാന്തിനെതിരായ മൊഴി വാതുവെപ്പുകാരന്‍ ജിതേന്ദ്ര ജയിന്‍ തിരുത്തി. പോലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ശ്രീശാന്തിനെതിരെ മൊഴി നല്‍കിയതെന്ന് ജിതേന്ദ്ര ജയിന്‍ സാകേത് കോടതിയില്‍ മൊഴിനല്‍കി. ഇതിനെ തുടര്‍ന്ന് കോടതി ദില്ലി പോലീസിനോട് മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീശാന്തിന് പണം നല്‍കിയത് ജിതേന്ദ്ര ജയിന്‍ എന്ന വാതുവെപ്പ്കാരനാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍ .ഇയാള്‍ നല്‍കിയ പണമാണ് ശ്രീശാന്തിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ ശ്രീശാന്തിന് പണം നല്‍കിയിട്ടില്ലെന്നാണ് ജിതേന്ദ്ര ജയിന്‍ മൊഴിനല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ [...]
The post ശ്രീശാന്തിനെതിരായ മൊഴി വാതുവെപ്പുകാരന്‍ ജിതേന്ദ്ര ജയിന്‍ തിരുത്തി appeared first on DC Books.