രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തു. രാജ്യത്തിന്റെ ഭരണഘടന റദ്ദാക്കിയ സൈന്യം ഭരണഘടനാ കോടതി ചീഫ് ജസ്റ്റിസിനെ ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചു. ഈജിപ്തിലെ ഭരണപ്രതിസന്ധി പരിഹരിക്കാന്‍ 48 മണിക്കൂറിനകം നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അന്ത്യശാസനം മുഹമ്മദ് മുര്‍സി തള്ളിയതിനെ തുടര്‍ന്നാണ് സൈന്യം കടുത്ത നടപടികളിലേയ്ക്ക് നീങ്ങിയത്. മുര്‍സിയെ വീട്ടുതടങ്കലിലാക്കിയ സൈന്യം രാജ്യത്തിന്റെ ടിവി സ്റ്റേഷന്‍ നിയന്ത്രണവും ഏറ്റെടുത്തു. മുര്‍സി അനുകൂലികളും വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. വിവിധ സ്ഥലങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ 15ഓളം [...]
The post ഈജിപ്തില്‍ പട്ടാള അട്ടിമറി : പ്രസിഡന്റിനെ പുറത്താക്കി appeared first on DC Books.