തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി. പാര്‍ട്ടികള്‍ പ്രകടനപത്രികയില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടാണ് കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് പി സദാശിവം രഞ്ജന്‍ ഗോഗി എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് നിര്‍ദ്ദേശം. എന്നാല്‍ പാര്‍ട്ടികള്‍ പ്രകടന പത്രികയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അഴിമതിയായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം വാഗ്ദാനങ്ങള്‍ നിയമം മൂലം നിരോധിക്കാന്‍ കഴിയില്ല. രാജ്യത്തെ നിയമം ഇതിന് അനുവദിക്കുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. [...]
The post പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ വേണം : സുപ്രീം കോടതി appeared first on DC Books.