മന്ത്രിസഭയെ വീഴ്ത്താമെന്ന് ആരും മനപായസമുണ്ണേണ്ടന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരും കൈ കാണിച്ചാല്‍ വീഴുന്ന സര്‍ക്കാരല്ല ഇത്. യുഡിഎഫ് പിന്തുണയ്ക്കുന്നിടത്തോളം മുഖ്യമന്ത്രിയായി തുടരുമെന്നും പാര്‍ട്ടി പറയുന്ന നിമിഷം രാജിവയ്ക്കാന്‍ തയാറാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ തട്ടിപ്പ് കേസില്‍ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ നിന്നു പ്രതിപക്ഷം ഓടിയൊളിച്ചു. മുഖ്യമന്ത്രിയെ കയ്യോടെ പിടിക്കാമായിരുന്ന അവസരം എന്തുകൊണ്ട് ഉപയോഗിച്ചില്ല?. അദ്ദേഹം ചോദിച്ചു. ഒരു ദിവസത്തെ അടിയന്തര പ്രമേയത്തിനും [...]
The post മന്ത്രിസഭയെ വീഴ്ത്താമെന്ന് ആരും കരുതണ്ട: മുഖ്യമന്ത്രി appeared first on DC Books.