ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ വിമര്‍ശനത്തിലുണ്ടായ ഏറ്റവും തീവ്രമായ രൂപകമാണ് സ്ത്രീയുടെ സ്വന്തം മുറി. പരമ്പരാഗതമായി പുരുഷന് മേല്‍ക്കോയ്മയുള്ളതും പുരുഷ മണ്ഡലമായി പരിഗണിക്കപ്പെട്ടതുമായ സാഹിത്യ, സാംസ്‌കാരിക രംഗങ്ങള്‍ സ്ത്രീയ്ക്കു കൂടി അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു ആ പ്രഖ്യാതമായ രൂപകല്പനയിലൂടെ വെര്‍ജീനിയ വുള്‍ഫ്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ രണ്ട് വനിതാ കോളേജുകളില്‍ വെര്‍ജീനിയാ വുള്‍ഫ് നടത്തിയ പ്രഭാഷണങ്ങളില്‍ നിന്നാണ് സ്വന്തമായൊരു മുറിയുടെ പിറവി. സ്ത്രീകളും കഥാസാഹിത്യവും എന്ന പേരില്‍ നടത്തിയ ആ പ്രഭാഷണങ്ങള്‍ 1929 മാര്‍ച്ചില്‍ ഫോറം എന്ന ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചു. ഈ [...]
The post ഒരു സ്ത്രീ മറ്റു സ്ത്രീകളോട് സംസാരിക്കുമ്പോള്‍ appeared first on DC Books.