സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. സരിതയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പോലീസിനോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. സരിതയുടെ കസ്റ്റഡി ദീര്‍ഘിപ്പിച്ചത് മനപ്പൂര്‍വമല്ലെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി കോടതിയെ അറിയിച്ചു. മൊഴി രേഖപ്പെടുത്താന്‍ തടസം നിന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റഡി അവസാനിപ്പിച്ചു മൊഴിയെടുക്കാന്‍ അവസരം നല്‍കാമെന്നും ഡിജിപി വ്യക്തമാക്കി. കസ്റ്റഡിയിലിരിക്കെ സരിതയുടെ മൊഴി എടുക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടാരാഞ്ഞു കോടതി നോട്ടീസയച്ചിരുന്നു. [...]
The post സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം appeared first on DC Books.