തന്നെ സംബന്ധിച്ചിടത്തോളം അഭിനയിക്കുന്നത് ഏതു ഭാഷയിലായാലും നായകന്‍ തിരക്കഥയാണെന്ന് പ്രിയാമണി. മലയാളസിനിമ മാറ്റത്തിന്റെ പാതയിലാണെന്നും മികച്ച കഥകള്‍ ധാരാളം തന്നെത്തേടി വരുന്നുണ്ടെന്നും പ്രിയ പറഞ്ഞു. രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി അനില്‍ ദാസ് സംവിധാനം ചെയ്യുന്ന ട്രൂ സ്റ്റോറിയിലാവും ഒരു ഇടവേളയ്ക്ക് ശേഷം പ്രിയ എത്തുന്നത്. ഐഡന്റിറ്റി ക്രൈസിസിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയയ്ക്കൊപ്പം രാഹുല്‍ മാധവ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും വേഷമിടുന്നു. ട്രൂ സ്റ്റോറിയ്ക്കുശേഷം പൃഥ്വിരാജിനെ നായകനാക്കി [...]
The post ഭാഷ ഏതായാലും താരം തിരക്കഥ തന്നെ: പ്രിയാമണി appeared first on DC Books.