പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്‌ക്കെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന ഇടതുപക്ഷ സര്‍വീസ് സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ച് വീണ്ടും അവഹേളിക്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമരം പരാജയപ്പെട്ടതിനാലാണ് സംഘടനകള്‍ കേരളമാകെ വ്യാപകമായ അക്രമം അഴിച്ചുവിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാമതും ചര്‍ച്ച നടത്തി സര്‍ക്കാരിന്റെ നിലപാട് അറിയിച്ചപ്പോള്‍ ഇതുപറയാനാണോ തങ്ങളെ വിളിച്ചതെന്ന് ചോദിച്ച് അവഹേളിക്കുകയാണ് നേതാക്കള്‍ ചെയ്തത്. സര്‍ക്കാര്‍ പഴയ നിലപാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. പുതിയതായി ഒന്നും പറയാനില്ല. സമരക്കാര്‍ക്ക് പുതിയതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആലോചിക്കാമെന്നും സമരസമിതി നേതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ വന്ന് [...]
↧