മികച്ച സാമൂഹിക ഇടപെടലിനുള്ള വാഗ്ഭടാനന്ദ ട്രസ്റ്റിന്റെ 2012ലെ ഡോ. സുകുമാര്‍ അഴീക്കോട് പുരസ്‌കാരത്തിന് തിരുവനന്തപുരം വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭനകുമാരിയെ തിരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തിപത്രവും സുകുമാര്‍ അഴീക്കോടിന്റെ ചിത്രം ആലേഖനം ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. അഴീക്കോടിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ജനുവരി 24ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങില്‍ അവാര്‍ഡ് ദാനം നടക്കും. വിളപ്പില്‍ ശാല മാലിന്യവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായ ശോഭനകുമാരി നിരാഹാര സത്യാഗ്രഹം ആരംഭിച്ചതോടെയാണ് സമരം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ [...]
↧