ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗതികേട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടമലയാര്‍ അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കരിങ്കള്ളനാണ് ബാലകൃഷ്ണ പിള്ള. അങ്ങനെയുള്ള ഒരാള്‍ക്കാണ് ഇപ്പോള്‍ മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനവും ക്യാബിനറ്റ് പദവി നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കള്ളന്മാരുടെ കൂട്ടുകെട്ടായിയിരിക്കുകയാണ്. അതിനാല്‍ തന്നെ മന്ത്രിസഭ ഒന്നാടെ രാജിവെയ്ക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
The post പിള്ളയുടെ ക്യാബിനറ്റ് പദവി: മുഖ്യമന്ത്രിയുടെ ഗതികേടെന്ന് വി എസ് appeared first on DC Books.