ഔദ്യോഗിക ജീവിതത്തില്‍നിന്ന് താന്‍ വിരമിക്കുന്നത് ഒരു വാര്‍ത്തയല്ലെന്നും അതൊരു വസ്തുത മാത്രമാണെന്നും ഗന്ധകാമ്ലം നിറച്ച വാക്കുകളുമായി മലയാള കവിതയില്‍ നിറഞ്ഞ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അമ്പത്താറു വയസ്സില്‍ റിട്ടയര്‍ ചെയ്യും. അതിലെന്താണ് പുതുമ? ജൂലൈ 31ന് സര്‍ക്കാര്‍ ഉദ്യോഗത്തോട് യാത്രാമൊഴിയോതാനിരിക്കുന്ന ചുള്ളിക്കാട് ചോദിക്കുന്നു. കാക്കനാട്ടെ എറണാകുളം ജില്ലാ ട്രഷറി ഓഫീസില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടായാണ് കവി പടിയിറങ്ങുന്നത്. 26 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനാണ് ഇതോടെ വിരാമമാകുന്നത്. ഓഫീസില്‍ താന്‍ കവിയായിരുന്നില്ലെന്നും കണക്കു ഗുമസ്ഥന്‍ മാത്രമായിരുന്നെന്നും [...]
The post വിരമിക്കല്‍ വാര്‍ത്തയല്ല: വസ്തുത മാത്രം appeared first on DC Books.