കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു ‘മാലി’ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടിരുന്ന വി മാധവന്‍ നായര്‍ . ലളിതവും സുന്ദരവുമായ അദ്ദേഹത്തിന്റെ രചനകള്‍ കുട്ടികളെ എന്നും ആകര്‍ഷിക്കുന്നവയായിരുന്നു. ഇന്ത്യന്‍ ഇതിഹാസങ്ങള്‍ കുട്ടികള്‍ക്കായി ലളിത മനോഹരഭാഷയില്‍ അദ്ദേഹം മാറ്റി എഴുതി. അദ്ദേഹത്തിന്റെ മാലി രാമായണവും മാലിഭാഗവതവും മാലിഭാരതവും ഇന്ത്യന്‍ ക്ലാസിക്കുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ഇതിഹാസങ്ങളുടെ കഥാമാധുരി അതേ മധുരവും രസവും നിലനിര്‍ത്തി കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. ഇതിഹാസങ്ങള്‍ ആസ്വദിക്കുന്നതില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്നത് അതില്‍ ഉപയോഗിച്ചിരിക്കുന്ന [...]
The post മാലിയുടെ കഥാമാധുരി ഇനി ഇംഗ്ലീഷിലും appeared first on DC Books.