ഗതകാല പ്രൗഢിയുടെ വീര്‍പ്പുമുട്ടലില്‍ കഴിയുന്ന കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് കെ ആര്‍ മീരയുടെ ആരാച്ചാര്‍ . മലയാള നോവല്‍ സാഹിത്യത്തില്‍ പ്രമേയത്തിന്റെ പുതുമ കൊണ്ടും ആഖ്യാന ചാതുരികൊണ്ടും വേറിട്ടുനില്‍ക്കുന്ന ഈ നോവലിനെ ഒരു ആധുനിക ക്ലാസിക് എന്നാണ് പ്രമുഖ നിരൂപകര്‍ വിലയിരുത്തിയത്. 2012ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച നോവലായി ഇന്ത്യാടുഡേയടക്കം പല പ്രസിദ്ധീകരണങ്ങളും ആരാച്ചാരിനെ തിരഞ്ഞെടുത്തിരുന്നു. അഞ്ച് വ്യത്യസ്ത പുറംചട്ടകളുമായി പുറത്തിറങ്ങിയ ആരാച്ചാരിന്റെ ആദ്യപ്രതികളെല്ലാം വിറ്റഴിക്കപ്പെട്ടു. രണ്ടാം പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണിപ്പോള്‍ . രാജ്യവും നഗരവും രൂപം [...]
The post ഗൃദ്ധാ മല്ലിക് എന്ന ആരാച്ചാര്‍ appeared first on DC Books.