വെല്ലൂര്‍ ആശുപത്രിയില്‍ മാസങ്ങളായി ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിനെ സന്ദര്‍ശിക്കാന്‍ പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മകള്‍ ശ്രീലക്ഷ്മിയും ശ്രീലക്ഷ്മിയുടെ അമ്മ ശശികലയും ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഡിവിഷന്‍ ബഞ്ച് ജഗതിയുടെ മക്കളായ രാജ്കുമാറിനും പാര്‍വതി ഷോണിനും പോലീസിനും നോട്ടീസയയ്ക്കാന്‍ ഉത്തരവിട്ടു. അപകടത്തില്‍പ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് മംഗളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ജഗതി ശ്രീകുമാര്‍ തനിക്കു മറ്റൊരു ഭാര്യയും മകളുമുണ്ടെന്ന് വെളിപ്പെടുത്തിയത്. അഭിമുഖം പുറത്തു വന്നത് ജഗതി അപകടത്തില്‍പ്പെട്ടതിന് ശേഷമായിരുന്നു. ചലച്ചിത്രപ്രവര്‍ത്തകരില്‍ [...]
↧