പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് ധനകാര്യവകുപ്പിന്റെ പ്രത്യേക മാര്‍ഗരേഖ തയാറായി. കേരളത്തിലെ തൊഴില്‍ സാഹചര്യങ്ങളും ജീവനക്കാരുടെ ആശങ്കകളും അഭിപ്രായങ്ങളും കണക്കിലെടുത്തുള്ള മാര്‍ഗരേഖക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും സമരം ചെയ്യുന്ന ജീവനക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക. മിനിമം പെന്‍ഷന്‍, കുടുബ പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. നിലവിലുള്ള ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒരു തരത്തിലും ബാധിക്കില്ലെന്നും ഉറപ്പു നല്‍കുന്നു. ഫണ്ട് നിക്ഷേപം സംബന്ധിച്ച് ജീവനക്കാര്‍ക്കുള്ള ആശങ്കകള്‍ അകറ്റുന്ന വിശദീകണവും മാര്‍ഗരേഖയിലുണ്ട്. ഫണ്ട് മാനേജര്‍മാരെ തീരുമാനിക്കാനുള്ള [...]
↧