ഗീതാഞ്ജലിയുടെ ചിത്രീകരണത്തിനിടയില്‍ ബോളീവുഡ് തിരക്കഥാകൃത്ത് സുരേഷ്‌നായര്‍ മോഹന്‍ലാലിനെ കണ്ട് അടുത്ത സിനിമയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. താനും സുരേഷും ഒപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ലാല്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നും സംവിധായകന്‍ ജോഷിയാണെന്നും വ്യക്തമാക്കി. കഹാനി, ഡി ഡേ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സുരേഷ്‌നായര്‍ മോഹന്‍ലാലിനോട് പറഞ്ഞ കഥ അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചതായി നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അടുത്തകാലത്തുണ്ടായ ചില പരാജയങ്ങള്‍ നിമിത്തം മുമ്പ് ഡേറ്റ് നല്‍കിയ ചില ചിത്രങ്ങളില്‍നിന്നും ലാല്‍ പിന്മാറിയിരുന്നു. ജോണി [...]
The post ജോഷി സുരേഷ്‌നായര്‍ ചിത്രം ഉടന്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍ appeared first on DC Books.