വാഹനാപകടത്തിനു ശേഷം ചികിത്സയില്‍ തുടരുന്ന ജഗതി ശ്രീകുമാര്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയുടെ ലൊക്കേഷനിലെത്തി. ജഗതിയ്ക്കൊപ്പം ഒട്ടേറെ ഹിറ്റുകളില്‍ വേഷമിട്ട ലാലിന്റെ നിര്‍ദേശപ്രകാരമാണ് ജഗതിയെ ഭാര്യയും മകന്‍ രാജ്കുമാറും സെറ്റിലെത്തിച്ചത്. ചിത്രീകരണ സംഘവുമായി സമയം ചിലവഴിക്കുന്നത് ജഗതിയുടെ മടങ്ങിവരവിനെ ത്വരിതപ്പെടുത്തിയേക്കാം എന്ന ചിന്തയിലായിരുന്നു ലാല്‍ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്. ലൊക്കേഷനിലെത്തിയ ജഗതിശ്രീകുമാറിനെ മോഹന്‍ലാലും പ്രിയദര്‍ശനും ഇന്നസെന്റും ചേര്‍ന്ന് സ്വീകരിച്ചു. ജഗതിയ്ക്കുവേണ്ടി മോഹന്‍ലാല്‍ പാട്ടുകള്‍ പാടിയതായും വാര്‍ത്തയുണ്ട്. സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. [...]
The post ജഗതി ശ്രീകുമാര്‍ ഗീതാഞ്ജലിയുടെ ലൊക്കേഷനിലെത്തി appeared first on DC Books.