അഭിനയമികവു കൊണ്ട് മലയാളസിനിമയിലെ നായക സങ്കല്പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ മുരളി എന്ന അനുഗൃഹീത നടന്‍ വിട പറഞ്ഞിട്ട് ആഗസ്ത് ആറിന് നാലുവര്‍ഷം തികഞ്ഞു. സിനിമയില്‍ നായകനായും ഉപനായകനായും വില്ലനായും പകര്‍ന്നാടി അര്‍ദ്ധവിരാമമിട്ടു പോയ ജീവിതത്തില്‍ ഉടനീളം അദ്ദേഹത്തിന്റെ മനസ്സ് തന്റെ കളരിയായ നാടകവേദിയില്‍ ആയിരുന്നു. അദ്ദേഹം ബാക്കിവെച്ച സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. മുരളിക്ക് പ്രിയപ്പെട്ട നാട്യഗൃഹം നാടകവേദി പുനരുജ്ജീവിപ്പിച്ചു കൊണ്ടാണ് അവര്‍ അനശ്വര നടനെ ആദരിക്കുന്നത്. മലയാള നാടകവേദിയില്‍ ചരിത്രം സൃഷ്ടിച്ച [...]
The post മുരളിയുടെ ഓര്‍മ്മയില്‍ നാട്യഗൃഹത്തിന് പുനര്‍ജന്മം appeared first on DC Books.