കേരളത്തിലെ മഴക്കെടുതിയ്ക്ക് സാധാരണ നല്‍കാറുള്ള സഹായത്തിനു പുറമെ കൂടുതല്‍ സഹായം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ചീയാപ്പാറയില്‍ ദുരന്തം നടന്ന പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദുരന്ത നിവാരണസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മഴക്കെടുതി സഹായത്തിനുള്ള ആവശ്യത്തെ അനുഭാവപൂര്‍വമാണ് പ്രധാനമന്ത്രി പരിഗണിച്ചതെന്നും കെപിസിസിയുടെ ഭാഗത്തു നിന്ന് എല്ലാ സഹായവും ലഭ്യമാക്കുമെന്നും രമേശ് പറഞ്ഞു. പ്രളയക്കെടുതിയെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കു റിപ്പോര്‍ട്ട് [...]
The post കൂടുതല്‍ കേന്ദ്രസഹായത്തിന് സമ്മര്‍ദം ചെലുത്തും: ചെന്നിത്തല appeared first on DC Books.