മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതില്‍ ആശങ്കയുണ്ടെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. തമിഴ്‌നാട് കൊണ്ടുപോകുന്നതിലും അധികം ജലം അണക്കെട്ടിലേയ്ക്ക് വരുന്നുണ്ടെന്നും സുരക്ഷാ മുന്‍കരുതലുകള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ ചുവരുകളില്‍ ചോര്‍ച്ച വര്‍ധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. അദ്ദേഹം പറഞ്ഞു. ഡാമിലെ ജലനിരപ്പ് 135 അടിയായാണ് ഉയര്‍ന്നത്. അനുവദിക്കപ്പെട്ട സംഭരണശേഷി 136 അടിയാണ്. ഡാമിന്റെ 18ാമത്തെ ബ്ലോക്കിലാണ് ചോര്‍ച്ച കണ്ടത്. ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ചോര്‍ച്ച പരിശോധിച്ചു. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ [...]
The post മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ആശങ്കയുണ്ടെന്ന് പി.ജെ.ജോസഫ് appeared first on DC Books.