രണ്ടു പിള്ളേര്‍, മോഷ്ടിച്ച മാമ്പഴം ചാക്കില്‍പേറി പള്ളിസെമിത്തേരിയിലേക്ക് നടന്നു. അവിടെ ചെന്നിരുന്ന് ആരും കാണാതെ മാമ്പഴം പങ്കുവയ്ക്കാന്‍, ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പതിയെ സെമിത്തേരിയുടെ ഗേറ്റ് ചാടിക്കടക്കുമ്പോള്‍ രണ്ടു മാമ്പഴം താഴെ വീണു. ”സാരമില്ല തിരിച്ചുവരുമ്പോള്‍ എടുക്കാം.” ഒരുത്തന്‍ പറഞ്ഞു. അവര്‍ സെമിത്തേരിയിലെ മറവുള്ള ഭാഗത്തിരുന്ന് മാമ്പഴം പങ്കുവയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ സെമിത്തേരിയുടെ സമീപത്തുകൂടി കടന്നുപോയ പാപ്പി അതു കേട്ടു. ”ഒന്നെനിക്ക്… ഒന്നു നിനക്ക്… ഒന്നെനിക്ക്… ഒന്നു നിനക്ക്…” പാപ്പി ഇതുകേട്ട് പേടിച്ചരണ്ട് നില്‍ക്കുമ്പോള്‍ കപ്യാര് ഔസേപ്പ് അതിലെ [...]
The post ഒന്നെനിക്ക്… ഒന്നു നിനക്ക്…. appeared first on DC Books.