എന്റെ സംഗീത ജീവിതത്തില്‍ പ്രത്യേകമായി എടുത്തുപറയേണ്ട അസുലഭസുന്ദരമായ ഒരു ഗാനമുണ്ട്. രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ ഞാന്‍പാടും ഗീതത്തോടാണോ പറയൂ,നിനക്കേറ്റം ഇഷ്ടം -പക്ഷേ പകല്‍ പോലെ ഉത്തരം സ്പഷ്ടം ഭാരതത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റേതാണ് ഈ വാക്കുകള്‍ . പ്രശസ്ത കവി എസ് രമേശന്‍ നായരുടെ കൃഷ്ണഭക്തി ഗാനങ്ങളുടെ സമാഹാരമായ ‘വനമാല‘യുടെ ആമുഖക്കുറിപ്പില്‍ അദ്ദേഹം തുടരുന്നു: ‘ഭഗവാന്‍ കൃഷ്ണനുമായുള്ള താദാത്മ്യത്തില്‍ നിന്ന് രമേശന്‍ നായരുടെ കവിത നിര്‍മ്മലമായ ഭക്തിയുടെ യമുനാനദിയായി ഒഴുകിക്കൊണ്ടേയിരിക്കുന്നു. വളരെ വിശിഷ്ടങ്ങളായ രണ്ടായിരത്തോളം ഭക്തിഗാനങ്ങള്‍ അദ്ദേഹം രചിച്ചു [...]
The post രമേശന്‍ നായരുടെ ഗാനങ്ങള്‍ യമുന ഒഴുകും പോലെ : യേശു ദാസ് appeared first on DC Books.