തോമ്മാച്ചന്‍ എന്ന പേരിന് കപ്പത്തോമ്മാച്ചന്‍ എന്ന് മാത്രം പൂരിപ്പിക്കപ്പെടുന്ന കാലമുണ്ടായിരുന്നു പണ്ട് കോട്ടയത്തിന്. നമ്മുടെ തോമ്മാച്ചന്‍ എന്ന് ആരെങ്കിലും പറഞ്ഞാല്‍ , സംശയിക്കേണ്ടതില്ല അത് കപ്പത്തോമ്മാച്ചനായിരിക്കും. കോട്ടയം അത്രയേറെ സ്‌നേഹിച്ച മറ്റൊരു വ്യക്തിയുണ്ടാവില്ല എന്ന് അതിശയോക്തിയല്ലാതെ തന്നെ പ്രയോഗിക്കട്ടെ. അദ്ദേഹത്തിന്റെ സുഹൃത് വൈപുല്യത്തെക്കുറിച്ച് 1997 ആഗസ്റ്റ് ആറാം തീയതി ഡി സി കിഴക്കെമുറി ഇങ്ങനെ എഴുതി, ”കോട്ടയത്ത് ഈയിടെ എന്തു യോഗം നടത്തിയാലും ആളെകിട്ടാന്‍ വിഷമമാണ്. പക്ഷേ, തോമ്മാച്ചന്റെ ജന്മദിനം ആഘോഷിക്കാന്‍ ഹാള്‍ നിറച്ച് ആള്‍ക്കൂട്ടം സമയത്തെത്തി. [...]
The post കപ്പത്തോമ്മാച്ചന്‍ അഥവാ പി.വി.തോമസ് എന്ന ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരന്‍ appeared first on DC Books.