ബോംബേ ജയശ്രീ ഓസ്‌കര്‍ നേടുമോ ഇല്ലയോ എന്നല്ല അവര്‍ കോപ്പിയടിച്ചോ ഇല്ലയോ എന്നതാണ് സംഗീതലോകത്തെ നീറുന്ന പ്രശ്‌നം. ജയശ്രീയുടെ ഗാനം അനുകരണമെന്ന ആരോപണവുമായി ഇരയിമ്മന്‍ തമ്പി ട്രസ്റ്റും പ്രശസ്ത ഗാന നിരൂപകന്‍ ടി പി ശാസ്തമംഗലവും രംഗത്തെത്തിയതിനു പുറമേ തനിക്കും തന്റെ പാട്ടിനുമെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് ജയശ്രീയും മുന്നോട്ട് വന്നു. ലൈഫ് ഓഫ് പൈക്കു വേണ്ടി ജയശ്രീ തയാറാക്കിയ കണ്ണേ കന്മണിയേ എന്ന ഗാനത്തിലെ മൂന്നു മുതല്‍ എട്ടു വരെയുള്ള വരികള്‍ ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ [...]
↧