ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രഥമ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറക്കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ (സിഎസ്എല്‍) നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയാണ് അത്യാധുനിക ആയുധ-കപ്പലോട്ട സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ചിട്ടുള്ള കപ്പല്‍ നീറ്റിലിറക്കിയത്.പ്രതിരോധമന്ത്രി എകെ ആന്റണി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വിവിധ തരത്തിലുള്ള 30 യുദ്ധ വിമാനങ്ങളെ ഉള്‍ക്കൊള്ളാനുള്ള വലുപ്പം ഐഎന്‍എസ് വിക്രാന്തിനുണ്ട്. കൂടാതെ 160 ഓഫീസര്‍മാരും 1,400 നാവികരും കപ്പലിലുണ്ടാകും. 2001-02ല്‍ രൂപകല്പന ആരംഭിച്ച കപ്പലിന്റെ കപ്പലോട്ട സാങ്കേതിക വിദ്യ [...]
The post ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറക്കി appeared first on DC Books.