ഹെഡ്മാസ്റ്റര്‍ പരമുപിള്ള സാറിന് സ്ഥലംമാറ്റം. കുട്ടികള്‍ അത്യാഹ്ലാദത്തോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. കാരണം, സാറിന്റെ പെരുവിരല്‍ വണ്ണത്തിലുള്ള ചൂരലിന്റെ ചൂടറിയാത്ത ഒറ്റ കുട്ടിപോലും ആ സ്‌കൂളിലുണ്ടായിരുന്നില്ല. എന്തിന് അധ്യാപകര്‍ക്കുപോലും സാറിനെ ഭയമായിരുന്നു. എത്ര ദുഷ്ടനാണെങ്കിലും പന്ത്രണ്ടു കൊല്ലം ആ സ്‌കൂളിനെ അടക്കിഭരിച്ച പിള്ളസാറിന് ഒരു ഗംഭീര യാത്രയയപ്പു നല്കാന്‍ കുട്ടികള്‍ തീരുമാനിച്ചു. പിറ്റേന്ന് സ്‌കൂള്‍ ആഡിറ്റോറിയത്തിലായിരുന്നു യാത്രയയപ്പുസമ്മേളനം. ഉള്ളിലെ സന്തോഷം പുറത്തു കാണിക്കാതെ പിള്ളസാറിന്റെ ഗുണഗണങ്ങളെപ്പറ്റി സാഹിത്യസമ്പന്നമായ പ്രസംഗങ്ങള്‍ എല്ലാവരും നടത്തി. ഒടുക്കം സ്‌കൂള്‍ ലീഡറായ രാമന്‍കുട്ടിയാണ് [...]
The post പരമുപിള്ള സാറിന്റെ സ്ഥലംമാറ്റം appeared first on DC Books.