സൗന്ദര്യവര്‍ധക ഭക്ഷണസാധനങ്ങള്‍ 1. ആപ്പിള്‍: എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കു യോജിച്ച ഒരു പഴവര്‍ഗ്ഗമാണ് ആപ്പിള്‍. ഇത് ഒരു ഫേയ്‌സ് മാസ്‌ക്കായി ഉപയോഗിക്കാം. ഒരു വലിയ ആപ്പിള്‍ കനംകുറച്ചു വട്ടത്തില്‍ മുറിച്ച് മുഖത്താകമാനം വച്ചു കിടക്കുക. 15 മിനിറ്റിനുശേഷം ആപ്പിള്‍മാറ്റി മുഖം കഴുകുക. 2. ബദാം: ബദാംഎണ്ണ വരണ്ടചര്‍മ്മക്കാര്‍ക്കും വരണ്ടമുടിയുള്ളവര്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ്. ബദാം അരച്ചത് നല്ല ഒരു ഫേയ്‌സ് മാസ്‌ക്കായി ഉപയോഗിക്കാം. ചര്‍മ്മത്തില്‍ വലിയ സുഷിരങ്ങളുള്ളവര്‍ ഒരു ടേബിള്‍സ്പൂണ്‍ ബദാം അരച്ചതില്‍ ആവശ്യത്തിനു വെള്ളമൊഴിച്ചു കുഴമ്പുരൂപത്തിലാക്കി മുഖത്താകമാനം [...]
↧