തിരക്കുകളില്ലാത്ത ഒരു ഞായറാഴ്ച പതിവില്ലാത്ത പകലുറക്കത്തിനുശേഷം ഉണരുമ്പോഴായിരിക്കാം കൈകാലുകള്‍ക്ക് പതിവില്ലാത്ത ഒരുവേദന, അല്ലെങ്കില്‍ പെട്ടന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കഴുത്തിനൊരു വേദന, ദീര്‍ഘദൂരം വാഹനമോടിച്ചു വീട്ടിലെത്തി കാറില്‍ നിന്നിറങ്ങി സ്‌റ്റെപ്പുകള്‍ കയറുമ്പോള്‍ തലക്ക് കനം വെച്ചപോലെ, രാത്രിയില്‍ കുഴപ്പമില്ലാതെ കിടന്നുറങ്ങിയ കുഞ്ഞിന് രാവിലേ തീപോലെ പൊള്ളുന്ന പനി… നിത്യജീവിതത്തില്‍ ഇതുപോലെയുള്ള സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാത്തവരായി ആരാണ് നമുക്കിടയില്‍ ഉള്ളത്. കൂട്ടുകുടുംബത്തിലായിരുന്നെങ്കില്‍ മുന്‍പരിചയം വച്ച് നമ്മെ ഉപദേശിക്കാനായി ആരെങ്കിലും ഒരാള്‍ ഉണ്ടായിരുന്നു. ഈ കുറവ് ഒരു പരിധിവരെ പരിഹരിക്കാനായി ആനുകാലികങ്ങളുടെ ആരോഗ്യപ്പതിപ്പുകളേയോ ടെലിവിഷനുകളിലെ [...]
↧












