ലോകത്ത് ഏറ്റവുമധികം സമ്പാദിക്കുന്ന ഏഴുത്തുകാരുടെ പട്ടികയില്‍ ഇഎല്‍ ജയിംസ് ഒന്നാമത്. എഴുത്തുകാരുടെ സമ്പാദ്യക്കണക്ക് വ്യക്തമാക്കി ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയിലാണ് ജയിംസ് ഒന്നാമതെത്തിയത്. 95 മില്യണ്‍ ഡോളറാണ് ജംസിന്റെ സമ്പാദ്യം. ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേ സീരിസിലുള്ള നോവലുകളാണ് പട്ടികയില്‍ മുന്നിലെത്താന്‍ ജയിംസിനെ സഹായിച്ചത്. അതില്‍ തന്നെ പുസ്തകത്തിന്റെ ഇ-ബുക്ക് ഫോര്‍മാറ്റില്‍ നിന്ന് ലഭിച്ച പണമാണ് ജയിംസിന് നേട്ടമായത്. മുമ്പ് പട്ടികയില്‍ ഒന്നാമതായിരുന്ന ജയിംസ് പാറ്റിസണാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. 91 മില്യണ്‍ ഡോളറാണ് പാറ്റിസന്റെ ഈ വര്‍ഷത്തെ വരുമാനം. [...]
The post കൂടുതല്‍ സമ്പാദിക്കുന്ന ഏഴുത്തുകാരില്‍ ഇഎല്‍ ജയിംസ് ഒന്നാമത് appeared first on DC Books.