സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മലയാള പരിജ്ഞാനം ആവശ്യമാണെന്ന നിബന്ധന കേരള സര്‍ക്കാര്‍ പിന്‍വലിച്ചു. പത്താം ക്ലാസുവരെയെങ്കിലും മലയാളം പഠിക്കുകയോ അഭിരുചി പരീക്ഷ ജയിക്കുകയോ വേണമെന്ന ഔദ്യോഗിക ഭാഷാ വകുപ്പിന്റെ നിര്‍ദ്ദേശമാണ് മന്ത്രിസഭാ യോഗം തള്ളിയത്. പത്താംക്ലാസ് വരെയെങ്കിലും മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയാല്‍ പ്രൊബേഷന് മുമ്പായി മലയാളം യോഗ്യതാ പരീക്ഷ വിജയിക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ജൂലൈ 24ന് ചേര്‍ന്ന മന്ത്രിസഭായോഗം നിര്‍ദ്ദേശം നടപ്പാക്കേണ്ടെന്ന് രഹസ്യതീരുമാനം കൈക്കൊള്ളുകയായിരുന്നു എന്നും ആരോപണമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നൂറുദിന കര്‍മപരിപാടിയില്‍ [...]
The post സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു appeared first on DC Books.