ആധുനിക ഇന്ത്യയില്‍ പല രംഗങ്ങളിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനമാണ് കേരളം ഇന്ന്. നമുക്ക് ഈ നേട്ടം കൈവരിക്കാനായത് സാമൂഹീക, സാംസ്‌കാരിക, രംഗങ്ങളില്‍ കാലാകാലങ്ങളില്‍ ഉണ്ടായിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങളിലൂടെയും ഒട്ടനവധി നവോത്ഥാന നായകന്‍മാരുടെ സമര്‍പ്പിത ജീവിതങ്ങളിലൂടെയുമാണ്. കേരളത്തിന്റെ ആദ്ധ്യാത്മിക സംസ്‌കാരത്തെയും സാംസ്‌കാരിക ചരിത്രത്തെയും രൂപപ്പെടുത്തിയ ഇത്തരം മനീഷികളില്‍ അഗ്രഗണ്യനായിരുന്നു ശ്രീനാരായണഗുരു. ഗുരുദേവന്റെ ജീവിതവും ദര്‍ശനവും തത്ത്വചിന്തയും കൃതികളും എക്കാലവും മലയാളികള്‍ക്ക് നിരന്തര പ്രചോദനങ്ങളും വഴികാട്ടിയും ആയിരുന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. ആ മഹാമനീഷിയെ അടുത്തു പരിചയപ്പെടാന്‍ ഏറ്റവും [...]
The post ഗുരുദേവനെ കൂടുതല്‍ അടുത്തറിയാന്‍ ചില പുസ്തകങ്ങള്‍ appeared first on DC Books.