നരകത്തിലെ മുള്ളുമുരിക്ക് കുമ്പസാരത്തിനുശേഷം പാതിരി കൊച്ചുത്രേസ്യായോടു പറഞ്ഞു: ”നിന്നോടു പാപം ആവര്‍ത്തിക്കരുതെന്നു പറഞ്ഞിരുന്നില്ലേ? നരകത്തില്‍വച്ചു നിന്നെ മുള്ളുമുരിക്കിന്റെ മുകളില്‍നിന്നും താഴേക്ക് ഊര്‍ത്തിവിടും.” കൊച്ചുത്രേസ്യാ: ”എത്രയോ പേരെ ആ മുരിക്കിലൂടെ ഊര്‍ത്തിവിട്ടിരിക്കുന്നു. ഇപ്പം അതേല്‍ മുള്ളൊന്നും കാണുകേലച്ചോ!” കയറും തുമ്പത്തൊരു പഴുവും കുമ്പസാരിക്കാനെത്തിയ പാപ്പു അച്ചനോട്: ”അച്ചോ ഞാനൊരു പശുവിനെ കട്ടിട്ടുണ്ട്.” ”പാപ്പൂ നീ അത് തിരിച്ചു കൊടുക്കണം.” ”പക്ഷേ, അച്ചോ അതു ആരുടേതെന്നറിയില്ല.” ”എന്നാല്‍ പരസ്യമായി റോഡില്‍ പോയി വിളിച്ചു ചോദിച്ചോളൂ.” ഗത്യന്തരമില്ലാതെ പാപ്പു പശുവിനെയും കൂട്ടി [...]
The post കുമ്പസാരങ്ങള്‍ appeared first on DC Books.