മലയാള സാഹിത്യത്തിലെ കാരണവര്‍ എം ടി വാസുദേവന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്. സാഹിത്യരംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. യുവസാഹിത്യകാരന്മാര്‍ക്കായി അക്കാദമി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പി വി ഷാജികുമാര്‍ അര്‍ഹനായപ്പോള്‍ സുമംഗലയ്ക്ക് ബാലസാഹിത്യ പുരസ്‌ക്കാരം ലഭിച്ചു. സാഹിത്യ ലോകത്ത് ചിരപ്രതിഷ്ഠ നേടിയവര്‍ക്കായി അക്കാദമി നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് ഫെല്ലോഷിപ്. ഒറിയ സാഹിത്യകാരന്‍ സീതകാന്ത് മഹാപാത്രയ്‌ക്കൊപ്പമാണ് എംടി പുരസ്‌കാരത്തിന് അര്‍ഹനായത്. കഴിഞ്ഞ ജൂലൈയില്‍ എമ്പത് തികഞ്ഞ എം ടി വാസുദേവന്‍ നായര്‍ രണ്ടാമൂഴം,അസുരവിത്ത്, കാലം,നാലുകെട്ട് [...]
The post എംടിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്; ഷാജികുമാറിനും സുമംഗലക്കും അവാര്‍ഡ് appeared first on DC Books.