കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം പി.വി.ഷാജികുമാറിന് ലഭിച്ചതിലൂടെ പുതുകഥ ഒരിക്കല്‍കൂടി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.ഈ അവസരത്തില്‍ തോമസ് ജോസഫ്, സുഭാഷ് ചന്ദ്രന്‍ , സന്തോഷ് ഏച്ചിക്കാനം, ഇ.സന്തോഷ് കുമാര്‍ , ഇ.കെ.ഷീബ എന്നിവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഷാജികുമാര്‍ മറുപടി പറയുന്നു. ഏകോപനം: ആര്‍ രാമദാസ് തോമസ് ജോസഫ്: ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ മലയാള ചെറുകഥ ഏറെമുന്നോട്ടു പോയിട്ടുണ്ടെങ്കിലും സക്കറിയ,വി.പി.ശിവകുമാര്‍ ,ടി.ആര്‍ ഈ മൂന്ന് എഴുത്തുകാര്‍ക്കും ശേഷം പുതുകഥയില്‍ രൂപപരമായും ഭാവപരമായും പൊട്ടിത്തെറി ഉണ്ടായിട്ടില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇക്കാര്യത്തില്‍ പി.വി. ഷാജികുമാറിന്റെ അഭിപ്രായം എന്താണ്? [...]
The post നല്ല എഴുത്തുകാരന്‍ ജീവിതത്തെ നന്നായി കോപ്പിയടിക്കുന്നവന്‍ :പി.വി ഷാജികുമാര്‍ appeared first on DC Books.