മനസ്സുതുറന്നു പൊട്ടിച്ചിരിക്കാനും ഉള്ളിലെ നര്‍മ്മത്തിന്റെ ബഹിര്‍സ്ഫുരണമെന്നോണം ഊറിയൂറിച്ചിരിക്കാനും ഓര്‍ത്തോര്‍ത്തു ചിരിക്കാനും മനുഷ്യനുമാത്രമേ കഴിയൂ. മനുഷ്യനു മാത്രമായി ദൈവം നല്‍കിയ ആ വരത്തെ ഒരു കലയാക്കി മാറ്റിയവരാണ് നമ്മള്‍ മലയാളികള്‍ . കുഞ്ചന്‍ നമ്പ്യാരുടെ കാലം മുതല്‍ ഉള്‍ക്കാമ്പുള്ള നര്‍മ്മത്തെ നെഞ്ചോടുചേര്‍ത്ത് സ്വീകരിച്ചവര്‍ . എന്തിനെയും ഏതിനെയും നര്‍മ്മത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന മലയാളികള്‍ക്കായി യശ:ശരീരനായ സാഹിത്യകാരന്‍ പമ്മന്‍ സമര്‍പ്പിച്ച നര്‍മ്മകൃതിയാണ് വികൃതികള്‍ കുസൃതികള്‍ . ചിരിക്കാത്തവനെയും ചിരിപ്പിക്കുന്നതാണ് ഫലിതമെന്ന കുഞ്ഞുണ്ണി വാക്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് പമ്മന്റെ ഈ വികൃതികളും കുസൃതികളും. [...]
The post പമ്മന്റെ വികൃതികളും കുസൃതികളും appeared first on DC Books.