ആഗോളവത്കരണം കടന്നുവന്നതോടെ മലയാളഭാഷ വികലമാകുകയും കൂടിയാണെന്ന് പ്രശസ്ത എഴുത്തുകാരി സാറാജോസഫ് പറഞ്ഞു. കൊടുങ്ങല്ലൂരില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നഗറില്‍ ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി സമ്മേളനത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു സാറാ ജോസഫ് . പിതാവ്, മാതാവ് എന്നിങ്ങനെയുള്ള വാക്കുകള്‍ക്ക് പകരം തന്ത, തള്ള എന്നീ തനി മലയാളപദങ്ങള്‍ ഉപയോഗിക്കുന്നത് കുറച്ചിലാണെന്നാണ് ഇന്നത്തെ തലമുറ കരുതുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. പെണ്ണെഴുത്ത് എന്ന വാക്കിനോട് എഴുത്തുകാരികള്‍ മുഖം തിരിച്ചു നില്‍ക്കുന്ന കാലമാണിത്. പെണ്ണ് എന്ന തനി മലയാളവാക്കാണ് പ്രശ്‌നമുണ്ടാക്കുന്നത്. മറിച്ച് സ്ത്രീ എന്നായിരുന്നെങ്കില്‍ ഇങ്ങനെ [...]
The post ആഗോളവത്കരണം മലയാളത്തെ വികലമാക്കുന്നു: സാറാജോസഫ് appeared first on DC Books.