പഴപ്പായസം നല്ലതുപോലെ പഴുത്ത റോബസ്റ്റയോ പപ്പായയോ തരിയില്ലാതെ ഉടച്ചുവയ്ക്കുക. തേങ്ങ വേണ്ടത്ര തിരുമ്മിപ്പിഴിഞ്ഞ് ഒന്നാംപാല്‍ മാറ്റിവച്ചിട്ട് ആളെണ്ണമനുസരിച്ച് വെള്ളംചേര്‍ത്തു രണ്ടാംപാല്‍ പിഴിഞ്ഞെടുത്ത് അതില്‍ ശര്‍ക്കര കലക്കി അരിച്ചെടുത്ത് ഉടച്ചുവച്ച പഴത്തില്‍ ചേര്‍ക്കുക. കഴുകിനുറുക്കിയ ഈന്തപ്പഴം, പൊടിച്ച ഏലയ്ക്ക, നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പ്, കിസ്മിസ് (ഉണക്കമുന്തിരി) ഇവയും ഒന്നാംപാലും മേല്പറഞ്ഞ കൂട്ടില്‍ ചേര്‍ത്തിളക്കിയോജിപ്പിക്കുക. വെള്ളം അധികമാകാതെ ശ്രദ്ധിക്കണം. പോരാതെവരികയോ മധുരം കൂടുകയോ ചെയ്താല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് അയച്ചെടുക്കുക. തീയില്‍ വേവിക്കാതൊരു പായസം റെഡിയായി. അവല്‍പ്പായസം നല്ല നാടന്‍ അവല്‍ [...]
The post എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പായസങ്ങള്‍ appeared first on DC Books.